KARTHIK

കഴിഞ്ഞ ദിവസത്തെ പോഡ്‌കാസ്റ്റിൽ കാർത്തിക് പറഞ്ഞത് ഒട്ടും ശെരിയായില്ല. ഞാൻ നാല് വർഷമെങ്കിലും ആയിക്കാണും കാർത്തിക്കിന്റെ തുടങ്ങിയിട്ട്. ഇടയ്ക്കു വച്ച് യൗറ്റുബെർസിന്റെ ഇടയിൽ നടന്ന ഒരു പ്രെശ്നം കാരണം ഞാൻ മലയാളത്തിൽ നിന്നുള്ള ആരുടേയും വീഡിയോസ് കാണാതെ ആയി. പിന്നീട് കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ കാർത്തിക്കിന്റെ വ്ലോഗ്‌സിന്റെ ക്വാളിറ്റി കാരണം മാത്രമാണ് വീണ്ടും കാണാൻ തുടങ്ങിയത്. പെയിന്റിംഗ് കോംപീറ്ററ്റീഷൻ, പാമ്പും കോണിയും, ക്രിക്കറ്റ് മാച്ച് പോലുള്ള വീഡിയോസ് കണ്ടു ബാക്കി കാർത്തിക്കിന്റെ ഫുൾ ടീമിനെയും ഇഷ്ടപ്പെട്ടു ആ വീഡിയോസ് ആവർത്തിച്ചും കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പൊ വീഡിയോസ് സത്യം പറഞ്ഞാൽ സ്കിപ് ചെയ്താണ് കാണുന്നത്. എന്നാൽ പഴയ ക്വാളിറ്റി തിരിച്ചു പിടിക്കാൻ എന്തേലും അഭിപ്രായം പറഞ്ഞാൽ നമ്മൾ ടോക്സിക്കും, കുറ്റം പറയാൻ വരുന്നവരും. കാർത്തിക്കിനെ കാണാൻ ചിലപ്പോ എന്നെ പോലുള്ളവർ കിലോമീറ്ററുകൾ താണ്ടി വരില്ലായിരിക്കും, വഴിയിൽ വച്ച് കണ്ടാൽ തലകറങ്ങി വീഴില്ലായിരിക്കും എന്ന് കരുതി ഞങ്ങളെ ഒക്കെ ടോക്സിക്കും നെഗറ്റീവും ആകരുത്. All you are doing is losing some good audience.